Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
പാർലമെന്റിൽ ബുർഖ ധരിച്ചെത്തിയ സെനറ്റർ പോളിൻ ഹാൻസനെ ഏഴു ദിവസത്തേക്ക് സസ്പെന്റ് ചെയ്തു
25/11/2025 Duração: 04min2025 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
-
Uber Eats, DoorDash വിതരണക്കാരുടെ വരുമാനം 25% കൂടും; ഡെലിവറി ചാർജ്ജിൽ നേരിയ വർദ്ധനവുണ്ടാകുമെന്ന് കമ്പനികൾ
25/11/2025 Duração: 05minഓസ്ട്രേലയിയിലെ ഭക്ഷണ വിതരണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മിനിമം വേതനം ഉറപ്പാക്കുന്നതിന്, തൊഴിലാളി യൂണിയനും, പ്രമുഖ ഭക്ഷണ ഡെലിവറി കമ്പനികളുമായി ധാരണയായി. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
തലസ്ഥാന നഗരങ്ങളിൽ വീട്ടുവാടകയ്ക്കായി വേണ്ടത് വരുമാനത്തിൻറെ മൂന്നിലൊന്ന്; ഏറ്റവും രൂക്ഷം പെർത്തിൽ
24/11/2025 Duração: 04min2025 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
വ്യാജ AI ഉള്ളടക്കം ഷെയർ ചെയ്യുന്നവർക്കെതിരെ നടപടി വേണം; പാർലമെൻറിൽ സ്വകാര്യ ബിൽ
24/11/2025 Duração: 03minസ്വതന്ത്ര എംപി ഡേവിഡ് പോകോക്കാണ് അനുവാദമില്ലാതെ സൃഷ്ടിക്കപ്പെടുന്ന AI കണ്ടൻറുകളെ നിയന്ത്രിക്കാൻ ബിൽ കൊണ്ടുവന്നത്. My face My rights എന്ന പേരിലാണ് ബിൽ അവതരിപ്പിച്ചിരിക്കുന്നത്. കേൾക്കാം വിശദാംശങ്ങൾ...
-
'ഫിന' ആശങ്കയൊഴിഞ്ഞ് ഡാർവിൻ; അര നൂറ്റാണ്ടുമുൻപ് നഗരത്തെ തകർത്തെറിഞ്ഞ ട്രേസിയുടെ ചരിത്രമോർത്ത് മലയാളി...
24/11/2025 Duração: 12min1974ൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റ് ഡാർവിൻ നഗരത്തെ തകർത്തെറിഞ്ഞിരുന്നു. 50 വർഷം മുൻപുണ്ടായ ചുഴലിക്കാറ്റിൻറെ ഓർമ്മകളും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അര നൂറ്റാണ്ടിലേറെയായി ഡാർവിനിൽ താമസിക്കുന്ന മലയാളിയായ സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍ വിശദീകരിക്കുന്നു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ അര നൂറ്റാണ്ടിലെ ജീവിതകഥ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. അത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
-
ഓസ്ട്രേലിയ പോയവാരം: രാജ്യത്ത് എൻട്രി ലെവൽ ജോലികൾ കുറയുന്നുവെന്ന് റിപ്പോർട്ട്
22/11/2025 Duração: 07minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
പവർ ബാങ്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം; തീരുമാനവുമായി പ്രധാന വിമാന കമ്പനികൾ
21/11/2025 Duração: 04min2025 നവംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങാൻ ട്രസ്റ്റ് രൂപീകരിക്കുന്നത് ലാഭകരമാണോ? വിശദമായി അറിയാം…
21/11/2025 Duração: 10minട്രസ്റ്റ് രൂപീകരിച്ച് ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി വാങ്ങുന്നവരുടെ എണ്ണം ഓസ്ട്രേലിയയിൽ കൂടിവരികയാണ്. ഇൻവെസ്റ്റ്മെൻറിനായി ഇത്തരത്തിൽ ട്രസ്റ്റ് രൂപീകരിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങളും, അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും വിശദീകരിക്കുകയാണ് സിഡ്നിയിലെ മാൻഡീസ് പാർട്ണേഴ്സിൽ ഫിനാൻഷ്യൽ അഡ്വൈസറായ എൽദോ പോൾ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
രാജ്യാന്തര വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാർ ഉപയോഗിക്കുന്നു; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പോലീസ്
20/11/2025 Duração: 04min2025 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
കുട്ടികൾക്ക് കളിക്കാൻ നൽകുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം: എന്തുകൊണ്ട് സ്കൂളുകൾ അടച്ചിടുന്നു...
20/11/2025 Duração: 09minകുട്ടികൾക്ക് കളിക്കാനായി ഓസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റുകൾ വഴി വിറ്റ കൈനറ്റിക് സാൻഡ് എന്ന മണലിൽ ആസ്ബസ്റ്റോസ് അംശം കണ്ടെത്തിയത് വ്യാപകമായ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മൂന്ന് സംസ്ഥാനങ്ങളിൽ സ്കൂളുകളും ചൈൽഡ് കെയർ കേന്ദ്രങ്ങളും അടച്ചിട്ട് ശുചീകരണം നടത്തി. എന്തുകൊണ്ട് ആസ്ബസ്റ്റോസ് സാന്നിദ്ധ്യം ഇത്രത്തോളം ആശങ്ക പടർത്തുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
-
നാണയപ്പെരുപ്പം ഇനിയും കൂടുന്നത് ഓസ്ട്രേലിയക്കാരുടെ വരുമാനവളർച്ചയെ ബാധിക്കുമെന്ന് മുന്നറിയിപ്പ്
19/11/2025 Duração: 03min2025 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
“സ്വപ്നദേശം ഇനിയുമകലെ”: ഓസ്ട്രേലിയയിലെ രാജ്യാന്തര വിദ്യാർത്ഥികൾക്ക് മുന്നിൽ കടമ്പകൾ കൂടിവരുന്നുണ്ടോ?
19/11/2025 Duração: 15minവിദേശ പഠനത്തിനായി ഓസ്‌ട്രേലിയയിൽ എത്തുന്ന വിദ്യാർത്ഥികൾ മാനസിക സമ്മർദ്ദം മുതൽ ജീവിത ചെലവ് വരെയുള്ള പലതരം പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്. ചില മലയാളി വിദ്യാർത്ഥികളുടെ അനുഭവങ്ങൾ കേൾക്കാം...
-
NSW നാഷണൽസ് പാർട്ടി നേതാവായി ഇന്ത്യൻ വംശജൻ; വിക്ടോറിയയിൽ ലിബറലിന് ആദ്യമായി വനിതാ നേതാവ്
18/11/2025 Duração: 04min2025 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
സ്ലീപ്പോവറിൽ പ്രശ്നമുണ്ടോ? കുട്ടികൾ സുഹൃത്തുക്കളുടെ വീട്ടിൽ സ്ലീപ്പോവറിന് പോകുന്നത് നിങ്ങൾ അനുവദിക്കാറുണ്ടോ....
18/11/2025 Duração: 08minകുട്ടികൾക്കിടയിലെ സൗഹൃദ ബന്ധങ്ങൾ ദൃഢമാക്കാനുള്ള വഴിയായാണ് പലരും സ്ലീപ് ഓവർ സംസ്കാരത്തെ കാണുന്നത്. എന്നാൽ പല മാതാപിതാക്കൾക്കും കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ ആശങ്ക ഉളവാക്കുന്ന ഒരു കാര്യം കൂടിയാണിത്. സ്ലീപ് ഓവറിനെ കുറിച്ചുള്ള ചില മലയാളി മാതാപിതാക്കളുടെ അഭിപ്രായങ്ങൾ കേൾക്കാം...
-
SAയിലും കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം; ചൈനീസ് മണൽ വിറ്റഴിച്ചത് പ്രമുഖ റീട്ടെയ്ലർമാരിലൂടെ
17/11/2025 Duração: 04min2025 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
AI വന്നാലും ജോലി പോകില്ല: ഓസ്ട്രേലിയയിൽ ഏറ്റവും തൊഴിൽ സാധ്യതയുള്ള പത്ത് സ്കില്ലുകൾ ഇവയാണ്...
17/11/2025 Duração: 04minAIയുടെ കടന്ന് വരവിനിടയിലും തൊഴിലുടമകൾക്ക് ഏറ്റവും അധികം ആവശ്യമുള്ള സ്കില്ലുകൾ ഏതൊക്കെയാണ്? ഓസ്ട്രേലിയയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന പത്ത് പ്രധാനപ്പെട്ട കഴിവുകൾ ഏതൊക്കയാണെന്ന് അറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
-
ടെലികോം കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം തേടുന്നവരുടെ എണ്ണം കൂടി; ആണവോർജ്ജം ഉപേക്ഷിക്കില്ലെന്ന് പ്രതിപക്ഷം; ഓസ്ട്രേലിയ പോയ വാരം
15/11/2025 Duração: 07minഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
-
കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യമെന്ന് ആശങ്ക; ACTയിലും, ബ്രിസ്ബേനിലും സ്‌കൂളുകൾ അടച്ചു
14/11/2025 Duração: 04min2025 നവംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
-
How to plan for your child’s financial future in Australia - കുട്ടികൾക്കായൊരു സമ്പാദ്യ പദ്ധതി അന്വേഷിക്കുകയാണോ?ഓസ്ട്രേലിയയിലെ വിവിധ നിക്ഷേപ മാർഗ്ഗങ്ങളറിയാം..
14/11/2025 Duração: 09minFinancial planning can feel stressful for any parent. When it comes to saving for your child’s future, knowing your options helps make informed decisions. And teaching your kid healthy money habits can be part of the process. - കുട്ടികളുടെ ഭാവി ആവശ്യങ്ങൾ മുൻ നിറുത്തി നിക്ഷേപങ്ങൾ നടത്തുന്നവർ നിരവധിയാണ്. ഓസ്ട്രേലിയയിൽ കുട്ടികൾക്കായുള്ള നിക്ഷേപ മാർഗ്ഗങ്ങൾ എന്തൊക്കെയാണെന്നറിയാം ഓസ്ട്രേലിയൻ വഴികാട്ടിയുടെ പുതിയ എപ്പിസോഡിലൂടെ...
-
പാചകത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ? ജീവിതശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കാം?
14/11/2025 Duração: 13minഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...