Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
'കൂടുതൽ തൊഴിലവസരങ്ങൾ, വീട് വിലയും കുറവ്'; ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം കൂടുന്നു
25/07/2024 Duração: 13minന്യൂസിലാൻറുമായി താരതമ്യം ചെയ്യുമ്പോൾ ഓസ്ട്രേലിയയിൽ ജീവിതച്ചെലവും, ഭവനവിലയും കുറവാണെന്നും തൊഴിലവസരങ്ങൾ കൂടുതലായി ഉണ്ടെന്നുമുള്ള വിലയിരുത്തലിൻറെ അടിസ്ഥാനത്തിൽ ആയിരക്കണക്കിനാളുകളാണ് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ന്യൂസിലാൻറിൽ നിന്നും ഓസ്ട്രേലിയയിലേക്കത്തിയവരുടെയും, ഓസ്ട്രേലിയ സ്വപ്നം കാണുന്ന ന്യൂസിലാൻറ് മലയാളിയാളികളുടെയും അനുഭവങ്ങളും അഭിപ്രായങ്ങളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
-
ഓസ്‌ട്രേലിയയിൽ ജനനനിരക്ക് രണ്ട് ദശാബ്‌ദത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ; ജീവിതച്ചെലവ് കാരണമാകാമെന്ന് വിദഗ്ധർ
24/07/2024 Duração: 05min2024 ജൂലൈ 24ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇന്തോനേഷ്യയിൽ നിന്ന് സ്ത്രീകളെ കടത്തുന്ന സംഘം അറസ്റ്റിൽ; ചൂഷണത്തിന് ഇരയാകാൻ സാധ്യതയുള്ള ഏഴ് പേരെ രക്ഷിച്ചതായി AFP
23/07/2024 Duração: 04min2024 ജൂലൈ 23ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഓസ്‌ട്രേലിയൻ റോഡുകളിൽ പ്രതിദിനം മൂന്ന് മരണങ്ങൾ; ഡാറ്റ കൈമാറാൻ സർക്കാർ കാലതാമസം വരുത്തുന്നതായി പരാതി
23/07/2024 Duração: 03minപ്രതിദിനം മൂന്ന് ഓസ്‌ട്രേലിയക്കാരെങ്കിലും റോഡപകടങ്ങളിൽ മരിക്കുന്നതായി പുതിയ റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 11 .7 ശതമാനം കൂടുതലാണ് ഈ കണക്കുകളെന്ന് ഓസ്‌ട്രേലിയൻ ഓട്ടോമൊബൈൽ അസോസിയേഷൻ പുറത്ത് വിട്ട റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ലോകമാകെ കമ്പ്യൂട്ടറുകൾ സ്തംഭിച്ച ക്രൗഡ്സ്ട്രൈക്ക് അപ്‌ഡേറ്റ്: സ്ഥാപനങ്ങൾ പഴയരീതിയിൽ പ്രവർത്തിക്കാൻ സമയമെടുക്കുന്നത് എന്തുകൊണ്ട്?
23/07/2024 Duração: 11minകഴിഞ്ഞ വെള്ളിയാഴ്ച ലോകമെമ്പാടും കമ്പ്യൂട്ടറുകളെ നിശ്ചലമാക്കിയ സാങ്കേതിക തകരാറിന്റെ കാരണമെന്താണ്?. ഒട്ടേറെ കമ്പനികൾക്ക് പഴയ രീതിയിൽ പ്രവർത്തനക്ഷമമാകാൻ സമയമെടുക്കുന്നതായുള്ള റിപ്പോർട്ടുകളുണ്ട്. സിഡ്‌നിയിൽ കൊക്കോ കോള കമ്പനിയിൽ സൈബർ സുരക്ഷാ ആർക്കിടെക്ച്ചറൽ ലീഡായ നിമേഷ് മോഹൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
'ഇടത്തരക്കാർക്ക് സിഡ്നിയിൽ വീട് വാങ്ങുക അസാധ്യം'; പ്രതിസന്ധി 2030വരെ തുടരുമെന്ന് പഠന റിപ്പോർട്ട്
22/07/2024 Duração: 03min2024 ജൂലൈ 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
ഇരട്ടകുട്ടികളുമായി പ്രാം പാളത്തിലേക്ക് വീണു; രക്ഷിക്കാൻ ശ്രമിച്ച ഇന്ത്യക്കാരനായ പിതാവും, രണ്ട് വയസുകാരിയായ മകളും കൊല്ലപ്പെട്ടു
22/07/2024 Duração: 02minഞായറാഴ്ചയുണ്ടായ അപകടത്തിൽ ഇന്ത്യൻ വംശജരായ നാൽപത് വയസ്സുള്ള പിതാവും രണ്ട് വയസ്സുള്ള പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടത്. ഇരട്ട കുട്ടികളിലൊരാൾ അപകടത്തിൽ നിന്ന് രക്ഷപെട്ടു.
-
ബൈഡൻ-ട്രംപ് പോരാട്ടം ഇനി എങ്ങോട്ട്? രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ
20/07/2024 Duração: 12minഡൊണാൾഡ് ട്രംപിനെതിരെയുള്ള വധശ്രമം മുതൽ പ്രസിഡണ്ട് ജോ ബൈഡന്റെ സ്ഥാനാർത്ഥിത്വം വരെയുള്ള ഒട്ടേറെ വിഷയങ്ങൾ കൊണ്ട് ചൂട് പിടിച്ചിരിക്കുകയാണ് അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗം. അമേരിക്കൻ തിരഞ്ഞെടുപ്പ് രംഗത്ത് നിറഞ്ഞ് നിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെക്കുറിച്ച് അമേരിക്കൻ മലയാളികൾ വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.