Informações:
Sinopse
Listen to interviews, features and community stories from the SBS Radio Malayalam program, including news from Australia and around the world. - ,
Episódios
-
അൽബനീസി സർക്കാർ കാലാവസ്ഥ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല എന്നാരോപണം; പ്രതിഷേധവുമായി ആയിരകണക്കിന് വിദ്യാർത്ഥികൾ
17/11/2023 Duração: 03min2023 നവംബര്‍ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വിക്ടോറിയൻ പാഠ്യപദ്ധതിയിൽ മലയാളം പഠിച്ച് ആദ്യ ബാച്ച് പുറത്തിറങ്ങി; ATAR സ്കോർ മെച്ചെപ്പെടുത്താൻ സഹായിക്കുമെന്ന് പ്രതീക്ഷ
17/11/2023 Duração: 09minവിക്ടോറിയയിലെ സ്കൂൾ പാഠ്യപദ്ധതിയിൽ മലയാളം ഉൾപ്പെടുത്തിയതിന് ശേഷമുള്ള ആദ്യ ബാച്ച് വിദ്യാർത്ഥികൾ അനുഭവങ്ങളും നേട്ടങ്ങളും പങ്കുവയ്ക്കുന്നു. മലയാളത്തിനൊപ്പം ATAR സ്കോർ മെച്ചപ്പെടുത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ. റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ജനസേവനം മെച്ചപ്പെടുത്താന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ്(AI): പരീക്ഷണത്തില്‍ രാഷ്ട്രീയക്കാര്‍ പങ്കാളികളാകുമെന്ന് പ്രധാനമന്ത്രി
16/11/2023 Duração: 04min2023 നവംബര്‍ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
അടുക്കള സ്ലാബുകള്‍ക്ക് ഇനി 'എഞ്ചിനിയേര്‍ഡ് സ്റ്റോണ്‍' ലഭ്യമായേക്കില്ല: നിരോധനം എന്തുകൊണ്ട് എന്നറിയാം...
16/11/2023 Duração: 04minസിലിക്കോസിസ് രോഗം ഉണ്ടാകുന്നത് തടയാൻ എൻജിനീയേർഡ് സ്റ്റോൺന്റെ ഉപയോഗം നിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ് ഓസ്ട്രേലിയ. ഇതിന്റെ വിശദാംശങ്ങൾ അറിയാം..
-
300 കിലോമീറ്റര്‍ കാല്നടപ്രചാരണവുമായി ഐശ്വര്യ അശ്വതിന്റെ പിതാവ്; ലക്ഷ്യം 24X7 ബള്‍ക്ക് ബില്ലിംഗ് മെഡിക്കല്‍ സംവിധാനം
15/11/2023 Duração: 08minപെർത്ത് ചിൽഡ്രൻസ് ആശുപത്രിയിൽ ചികിത്സ കിട്ടാൻ വൈകിയതിന് പിന്നാലെ മരിച്ച ഏഴ് വയസുകാരി ഐശ്വര്യയുടെ പിതാവ് അശ്വത് ചവിട്ടുപാറ സേവനങ്ങൾ മെച്ചപ്പെടുത്താൻ വേണ്ടി മറ്റൊരു ക്യാമ്പയിൻ തുടങ്ങി. അടിയന്തര സേവനം ഒരുക്കുന്ന ഒരു സംവിധാനത്തിന് വേണ്ടി പണം സമാഹരിക്കാനാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. മുന്നൂറ് കിലോമീറ്റർ നടന്നുകൊണ്ടാണ് ക്യാമ്പയിൻ നടത്തുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
ഓസ്ട്രേലിയക്കാരുടെ ശമ്പളത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വളര്‍ച്ചയെന്ന് ABS; തെറ്റിദ്ധരിപ്പിക്കുന്ന കണക്കെന്ന് പ്രതിപക്ഷം
15/11/2023 Duração: 03min2023 നവംബര്‍ 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
അജയ്യരായി ഇന്ത്യ; ഉയര്‍ത്തെഴുന്നേറ്റ് ഓസ്ട്രേലിയ: ലോകകപ്പിലെ സാധ്യതകള്‍ ആര്‍ക്ക്?
15/11/2023 Duração: 10min2019ലെ ലോകകപ്പ് സെമിഫൈനലിലെ കണക്കു തീര്‍ക്കാന്‍ ഇന്ത്യ ഇന്ന് ന്യൂസിലന്റിനെതിരെ ഇറങ്ങും. നാളെ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് രണ്ടാം സെമി. ആര്‍ക്കാണ് സാധ്യകള്‍? ഏഷ്യാനെറ്റ് ന്യൂസിന്റെ ചീഫ് കോര്‍ഡിനേറ്റിംഗ് ഏഡിറ്ററും, പ്രമുഖ സ്പോര്‍ട്സ് ജേര്‍ണലിസ്റ്റുമായ അനില്‍ അടൂര്‍ വിലയിരുത്തുന്നു. ഓസ്ട്രേലിയ സന്ദര്‍ശനത്തിനിടെ സിഡ്നിയില്‍ എസ് ബി എസ് സ്റ്റുഡിയോയിലെത്തിയതാണ് അദ്ദേഹം.
-
5 ഇനം നായകളെ വളര്‍ത്തുന്നത് നിരോധിക്കുമെന്ന് ക്വീന്‍സ്ലാന്റ് സര്‍ക്കാര്‍; നായയുടെ ആക്രമണമുണ്ടായാല്‍ ഉടമയ്ക്ക് 5 വര്‍ഷം വരെ ജയില്‍
14/11/2023 Duração: 04min2023 നവംബര്‍ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
-
When should you consider applying for a personal loan? - ഓസ്ട്രേലിയയില്‍ പേഴ്സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
14/11/2023 Duração: 10minAs more Australians than ever seek ways to manage their living costs, many are turning to personal loans. When shopping for options, it's important to research and carefully consider your circumstances before signing on the dotted line. - വിവിധ ആവശ്യങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ പേഴ്സണല്‍ ലോണുകള്‍ ലഭ്യമാകും. ഇത്തരം ലോണുകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും, നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ പേഴ്സണല്‍ ലോണ്‍ അപേക്ഷകള്‍ എങ്ങനെ ബാധിക്കാമെന്നുമാണ് ഓസ്ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡില്‍ എസ് ബി എസ് മലയാളം പരിശോധിക്കുന്നത്.
-
കര്‍ഷകവിരുദ്ധ സമീപനം കാട്ടുന്ന ബാങ്കുകളിലെ സര്‍ക്കാര്‍ നിക്ഷേപത്തെക്കുറിച്ച് പുനര്‍വിചിന്തനം നടത്തും: കൃഷിമന്ത്രി പി പ്രസാദ്
13/11/2023 Duração: 18minകേരളത്തില്‍ കര്ഷകന് ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സ്വകാര്യ സന്ദര്‍ശനത്തിനായി ഓസ്ട്രേലിയയിലെത്തിയ പി പ്രസാദ്, എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു.
-
ഡിറ്റൻഷൻ കേന്ദ്രങ്ങളിൽ നിന്ന് 80 പേരെ മോചിപ്പിച്ചു; നടപടി ഹൈ കോടതി വിധിയെ തുടർന്ന്
13/11/2023 Duração: 03min2023 നവംബര്‍ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വേള്‍പൂള്‍: ചോദ്യങ്ങളുടെ ആഴിച്ചുഴി തീര്‍ക്കുന്ന ഹ്രസ്വചിത്രവുമായി ഓസ്ട്രേലിയന്‍ മലയാളി
13/11/2023 Duração: 10minഉത്തരമില്ലാത്ത ചോദ്യങ്ങളിലേക്ക് ഒറ്റ നിമിഷത്തില്‍ വഴുതി വീഴുന്ന ജീവിതത്തിന്റെ കഥ പറയുന്ന ഒരു ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ ദീപ്തി നിര്‍മ്മല ജെയിംസ്. വേള്‍പൂള്‍ എന്ന ഹ്രസ്വചിത്രത്തിന്റെ പ്രിവ്യു കൊച്ചിയില്‍ നടത്തിയപ്പോള്‍ മലയാളത്തിലെ പ്രമുഖ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കാണാനെത്തിയിരുന്നു. ചിത്രത്തെക്കുറിച്ച് ദീപ്തി സംസാരിക്കുന്നത് കേള്‍ക്കാം.
-
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായി ഓസ്ട്രേലിയൻ മലയാളി ബാലൻ
11/11/2023 Duração: 09min11 വയസുള്ളപ്പോള്‍ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് ഡോക്യുമെന്ററി സംവിധാനം ചെയ്ത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഡോക്യുമെന്ററി സംവിധായകനായിരിക്കുകയാണ് ഗോള്‍ഡ് കോസ്റ്റിലുള്ള അര്‍ഷാന്‍ അമീര്‍. ഡോക്യുമെന്ററിയെ അഭിനന്ദിച്ച് ലോകപ്രശസ്ത ഡോക്യുമെന്ററി സംവിധായകന് ഡേവിഡ് ആറ്റന്‍ബറോയില്‍ നിന്ന് അഭിനന്ദനക്കത്ത് ലഭിച്ചതിന്റെ ആവേശത്തിലാണ് അര്‍ഷാന്‍. ഈ ഡോക്യുമെന്ററി തയ്യാറാക്കിയതിനെക്കുറിച്ച് അര്‍ഷാനും, അമ്മ ഡോ. ചൈതന്യ ഉണ്ണിയും എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേള്‍ക്കാം.
-
ഓസ്ട്രേലിയക്കാരുടെ വരുമാനത്തിൽ യഥാർത്ഥ വളർച്ച കാണുന്നതിന് ഒരു വർഷമെടുക്കുമെന്ന് RBA
10/11/2023 Duração: 04min2023 നവംബർ 11 ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
നഷ്ടപരിഹാരമായി അധികഡാറ്റ നൽകാൻ ഒപ്റ്റസ്; നെറ്റ് വർക്ക് പ്രതിസന്ധി ഉപഭോക്താക്കളെ ബാധിച്ചത് എങ്ങനെയെന്നറിയാം
10/11/2023 Duração: 05minബുധനാഴ്ച്ച ഒപ്റ്റസ് നെറ്റ് വർക്ക് നിശ്ചലമായതിന് പിന്നാലെ ഒരു കോടിയോളം ഉപഭോക്താക്കളാണ് പ്രതിസന്ധിയിലായത്. നെറ്റ് വർക്ക് പ്രതിസന്ധി ഏതെല്ലാം രീതിയിൽ ബാധിച്ചുവെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
-
സൗത്ത് ഓസ്ട്രേലിയയിൽ അദ്ധ്യാപകർ വീണ്ടും സമരത്തിൽ; 170 സ്കൂളുകളെ ബാധിച്ചു
09/11/2023 Duração: 03min2023 നവംബര്‍ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
നാണയപ്പെരുപ്പം നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷം; ചെലവ് നിയന്ത്രിക്കാന്‍ നടപടിയെടുത്തെന്ന് സര്‍ക്കാര്‍
08/11/2023 Duração: 03min2023 നവംബര്‍ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വീണ്ടും പലിശ കൂട്ടി; ഉയര്‍ന്നത് 12 വര്‍ഷത്തെ ഏറ്റവും കൂടിയ നിലയിലേക്ക്
07/11/2023 Duração: 03min2023 നവംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
-
വിക്ടോറിയയില്‍ പബിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടം: മരിച്ച 5 പേരും ഇന്ത്യന്‍ വംശജര്‍
07/11/2023 Duração: 02minവിക്ടോറിയയിലെ ഡെയ്ല്‍സ്ഫോര്‍ഡില്‍ ബിയര്‍ ഗാര്‍ഡനിലേക്ക് കാറിടിച്ച് കയറിയുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചു പേരുടെയും പേരുവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ വംശജരായ രണ്ട് കുടുംബാംഗങ്ങളാണ് മരിച്ചത്.
-
ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ 20% വരെ കെട്ടിവയ്ക്കണം: പുതിയ നികുതിയെക്കുറിച്ച് അറിയേണ്ടതെല്ലാം
06/11/2023 Duração: 06minഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് പണമയയ്ക്കുകയോ, ടൂര്‍ പാക്കേജ് വാങ്ങുകയോ ചെയ്യുമ്പോള്‍ കെട്ടിവയ്ക്കേണ്ട നികുതിയില്‍ മാറ്റം വന്നിരിക്കുകയാണ്. അതേക്കുറിച്ച് അറിയേണ്ട എല്ലാ കാര്യങ്ങളും.